OCYM News


2024-03-26 06:10:54
ദുഃഖവെള്ളി ജാഗരണം

[kc_row use_container="yes" _id="148486"][kc_column width="12/12" video_mute="no" _id="321707"][kc_single_image image_size="full" _id="900172" image_source="media_library" image="1665"][/kc_column][/kc_row][kc_row use_container="yes" _id="698535"][kc_column width="12/12" video_mute="no" _id="25258"][kc_column_text _id="242027"]

പ്രിയ സഹപ്രവർത്തകരെ 

മുൻവർഷങ്ങളിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ദുഃഖവെള്ളിയാഴ്ച വൈകിട്ട് സന്ധ്യാ നമസ്കാരത്തിന് ശേഷം ദുഃഖവെള്ളി ജാഗരണം പള്ളികളിൽ വച്ചു സംഘടിപ്പിക്കുന്ന ഒരു പതിവ് ഉണ്ടല്ലോ. ഈ വർഷവും അത് മുടക്കം കൂടാതെ നടത്തുവാൻ ഏവരും ശ്രദ്ദിക്കണമേ.

 

ഫാ വിജു ഏലിയാസ് 

ജനറൽ സെക്രട്ടറി - OCY

[/kc_column_text][/kc_column][/kc_row]



2024-02-11 18:39:51
മലങ്കരയുടെ മോറാന് ആശംസകളോടെ ക്രൈസ്തവ യുവജന പ്രസ്ഥാനം



2023-10-19 04:17:52
തുമ്പമൺ ഭദ്രാസന വാർഷീകവും 5 വീടുകളുടെ താക്കോൽ ദാനവും



2023-10-17 17:42:11
യുവജന സംഗമം

[kc_row use_container="yes" _id="320036"][kc_column width="12/12" video_mute="no" _id="778928"][kc_single_image image_size="full" _id="486507" image_source="media_library" image="1651"][/kc_column][/kc_row]



2023-06-25 17:52:28
മണിപ്പൂർ കലാപം - കുവൈറ്റ്‌ യുവജന പ്രസ്ഥാനം

മണിപ്പൂരിലെ നരഹത്യക്കെതിരേ പ്രതിഷേധ ജ്വാല: കുവൈറ്റ് : സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 2023 ജൂൺ 23 വെള്ളിയാഴ്ച്ച വി.കുർബാനയ്ക്ക് ശേഷം പ്രതിഷേധ ജ്വാല തെളിയിച്ചു. ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനിയുടെ ആഹ്വാന പ്രകാരം മണിപ്പൂരിൽ ക്രൈസ്തവർ നേരിടുന്ന അക്രമങ്ങൾക്ക് എതിരെ തദവസരത്തിൽ മണിപ്പുർ പീഡിത ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇടവക വികാരി ജോൺ ജേക്കബ് അച്ചൻ പ്രാർത്ഥനകൾക്ക് നേതൃത്തം നൽകി, കൽക്കട്ടാ ദദ്രാസന കൗൺസിൽ അംഗം ശ്രീ ഷാജി വർഗീസ്, ഇടവക ട്രസ്റ്റി ശ്രീ ജെയിംസ് ജോർജ് , ഇടവക സെക്രട്ടറി ശ്രീ മിനു വർഗീസ് , OCYM യൂണിറ്റ് സെക്രട്ടറി ശ്രീ ബിജോ ഡാനിയേൽ കൊച്ചുതറയിൽ , ട്രഷറർ ശ്രീ ഫെലിക്സ് മാമച്ചൻ, OCYM കമ്മിറ്റിയംഗങ്ങൾ , പ്രസ്ഥാനം പ്രവർത്തകർ, ഇടവക വിശ്വാസി സമൂഹം ഏവരും പ്രാർത്ഥനയിൽ പങ്കാളികളായി... .



2023-06-25 17:29:21
മണിപ്പൂർ കലാപം പ്രതിഷേധം



2023-06-25 16:51:17
മണിപ്പൂർ കലാപം : ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ പ്രാർത്ഥനാദിനവും പ്രതിഷേധ ജ്വാലയും

[video width="640" height="640" mp4="https://ocymonline.org/news/wp-content/uploads/2023/06/VID-20230625-WA0274.mp4"][/video] വിവിധ യുണിറ്റുകളിൽ നടന്ന പ്രതിഷേധ പരിപാടികൾ  



2023-06-11 14:33:58
കൊച്ചി ഭദ്രാസന യുവജന പ്രസ്ഥാനം വാർഷിക സമ്മേളനം

കൊച്ചി ഭദ്രാസന യുവജന പ്രസ്ഥാനം വാർഷിക സമ്മേളനം 2023 ജൂൺമാസം പത്താം തീയതി തേവര സെൻറ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. കൊച്ചി ഭദ്രാസന മെത്രാപോലിത്ത അഭി.Dr. യാക്കൂബ് മാർ ഐറേനിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു . യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാദർ വിജു ഏലിയാസ് പ്രധാന ചിന്താ വിഷയഅവതരണം (Wholistic Wellness)നിർവഹിച്ചു. കൊച്ചി ഭദ്രാസനത്തിന്റെ (എറണാകുളം - മുളന്തുരുത്തി മേഖല) ചാരിറ്റി സംരംഭമായ ആർദ്രത റിലീഫ് സെന്ററിനെ കുറിച്ച് റവ. ഫാദർ ബെന്നി ഡേവിഡ് സംസാരിച്ചു. കേന്ദ്ര യുവജന പ്രസ്ഥാനം EWS ( Economically Weaker Section) സെല്ലിന്റെ പ്രധാന ചുമതല നിർവഹിക്കുന്ന ഡോക്ടർ ഐപ്പുരു ജോൺ EWS മായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. തുടർന്ന് റവ. ഫാദർ സജി മേക്കാട്ട് (അഡ്മിനിസ്ട്രേറ്റർ ഓഫ് ഐ.എ.എസ് ഹബ്ബ്, തിരുവനന്തപുരം) പ്രധാന ചിന്താവിഷയമായ “Wholistic Wellness “നെ ആസ്‌പദമാക്കി ക്ലാസ്സെടുക്കുകയും ചെയ്തു. റവ. ഫാദർ ഫിലിപ്പ് കുര്യൻ ഭവന കൂദാശയിലെ ഗാനങ്ങൾ പഠിപ്പിച്ചു. ഭദ്രാസനത്തിലെ യുവജന പ്രസ്ഥാനം പ്രവർത്തകർക്കിടയിൽ കലാ-കായിക -സാംസ്കാരിക -പഠന മേഖലകളിൽ പുരസ്‌കാരം നേടിയവർക്കുള്ള സമ്മാനദാനം അഭി. തിരുമേനി നിർവഹിച്ചു .തുടർന്ന് ഭദ്രാസന യുവജന പ്രസ്ഥാന വാർഷിക പൊതുയോഗം അഭി. തിരുമേനിയുടെ അധ്യക്ഷതയിൽ കൂടുകയുണ്ടായി . എറണാകുളം മേഖല ഓർഗനൈസർ സുബിത്ത് എസ് നൈനാൻ അനുശോചന പ്രമേയം അവതരിപ്പിക്കുകയും, കൊച്ചി ഭദ്രാസന ജനറൽ സെക്രട്ടറി ദിയേറി പി ജോയ് റിപ്പോർട്ട് വായിക്കുകയും, കൊച്ചി ഭദ്രാസന ട്രഷറർ തേജസ് പണിക്കർ 2022-2023 വർഷത്തെ വരവ് -ചെലവ് കണക്ക് അവതരിപ്പിക്കയും ചെയ്തു .ഭദ്രാസനത്തിലെ ഏറ്റവും മികച്ച യുവജന പ്രസ്ഥാനം യൂണിറ്റിനുള്ള ട്രോഫി, കട്ടിലപ്പൂവം St.Mary’s യുവജന പ്രസ്ഥാനത്തിനു അഭി . തിരുമേനി നല്കി . സമ്മേളനത്തിന് കൊച്ചി ഭദ്രാസന വൈസ് പ്രസിഡൻറ് റവ. ഫാദർ പോൾ ജോർജ് സ്വാഗതവും ജനറൽ സെക്രട്ടറി ദിയേറി പി ജോയ് കൃതജ്ഞതയും അറിയിച്ചു.



2023-06-11 08:46:28
ഉള്ളന്നൂർ പള്ളിയുടെ നവീകരിച്ച മദ്ബഹയുടെ കൂദാശ

ദേവാലയ സമർപ്പണ ശുശ്രൂഷ നടത്തപ്പെട്ടു ~~~~~~~~~~~~~~~~~~~   മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല തിരുമേനിയാൽ സ്ഥാപിതമായ ഉള്ളന്നൂർ വലിയ പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച വിശുദ്ധ മദ്ബഹായുടെയും ഹൈക് ലായുടെയും സമർപ്പണ ശുശ്രുഷ 10ാം തീയതി ശനിയാഴ്ച്ച സന്ധ്യാ നമസ്ക്കാരത്തെ തുടർന്ന് ഇടവക മെത്രാപോലീത്താ അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശുദ്ധീകരണ ശുശ്രൂഷ നടത്തി സമർപ്പിക്കപ്പെട്ടു.  

ചിത്രങ്ങളി ലൂടെ



2023-06-10 19:36:23
അഖില മലങ്കര ഫോട്ടോഗ്രഫി മത്സരം

ഉള്ളന്നൂർ : ചെങ്ങന്നൂർ ഭദ്രാസനത്തിലെ ഉള്ളന്നൂർ സെന്റ് മേരിസ് പള്ളി യുവജന പ്രസ്ഥാനം അശ്വിൻ മെമ്മോറിയൽ ഫോട്ടോഗ്രഫി മത്സരം അഖില മലങ്കര  അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നു.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക

*St.Marys Ullannoor Valiya pally OCYM,* *Chenganur Diocese*   *Aswin Memorial Photography Contest 📸*   Category: Mobile photography & DSLR photography   *THEME: Old is Gold*   *First price to both category: Rs.5000/-*   Registration Fees: Rs.200/-   For Registration: +91 85472 06048 (Amal tom) Gpay   Contestants are supposed to mail their entries to - ullannoorocym@gmail.com   *Proof of identity - Participant should be from Orthodox Church and reference letter from vicar is required*   🔅For more info : Amal tom: +91 85472 06048
  1. Joel jose: +91 89435 34920



2023-06-10 19:28:52
വിശ്വാസികൾക്കു പാടില്ല. മെത്രാന് പോകാം...!!

യാക്കോബായ സഭയുടെ കൊച്ചി തിരുമേനിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ. താൻ പരുമല പള്ളിയിൽ പോയി പ്രാർത്ഥിക്കാറുണ്ട്. തന്നെ ആരും തടയാറില്ല എന്നാണ് അദ്ദേഹം പറയുന്നത്.   2017 സുപ്രീം കോടതി വിധി വന്ന നാൾ മുതൽ വിഘടിത വിഭാഗത്തിലെ മെത്രാൻമാർ അവരുടെ വിശ്വാസികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് കോടതി വിധി നടപ്പായ പള്ളികളിൽ പ്രാർത്ഥിക്കുവാൻ ചെന്നാൽ ഓർത്തഡോക്സ് സഭാ വിശ്വാസികൾ തടയും എന്നാണ്. എന്നാൽ ആ പറഞ്ഞത് ശുദ്ധ നുണയാണെന്നും താനടക്കാം ഉള്ളവർ മലങ്കര സഭയുടെ പള്ളികളിൽ പോകാറുണ്ടെന്നും ആരും തടയാറില്ല എന്നും അറിയാതെ പറഞ്ഞു പോകുന്നു. പരുമല മാത്രമല്ല കോടതി വിധി നടപ്പായ മലങ്കര സഭയുടെ മുഴുവൻ പള്ളികളിലും  യാക്കോബായ സഭയുടെ അനേകം വിശ്വാസികൾ പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും സെമിതേരിയിലെ പ്രാർത്ഥനകൾക്കും എത്തുന്നുണ്ട്. ഈ സത്യം മറച്ചു വച്ചിട്ടാണ്   വിഘടിത കുപ്പായധാരികൾ പൊതുജന മധ്യത്തിലും ഗവൺമെന്റുകൾക്ക് മുന്നിലും മുതല കണ്ണുനീർ ഒഴുക്കുന്നത്. [video width="240" height="426" mp4="https://ocymonline.org/news/wp-content/uploads/2023/06/352222360_234018206036289_8522833097858542431_n-1.mp4"][/video]  



2023-06-10 19:15:19
റോഡ് തകർന്നു. പ്രതിക്ഷേധവുമായി യുവജന പ്രസ്ഥാനം പ്രവർത്തകർ

മാവേലിക്കര : മാവേലിക്കര ചുണക്കര പടിപ്പുര മുക്ക് - ഓർത്തഡോക്സ് പള്ളി റോഡ് ന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രവർത്തകർ പ്രക്ഷോപത്തിലേക്ക്. 6 മാസം മുൻപ് വരെ സഞ്ചാരയോഗ്യമായി കിടന്ന റോഡ് പുണരുദ്ധാരണത്തിന്റെ പേര് പറഞ്ഞു വെട്ടിപൊളിച്ചിട്ട് യാതൊരു പണിയും ചെയ്യാത്തത് ആണ് പ്രവർത്തകരെയും ഇടവകക്കാരെയും ചൊടിപ്പിച്ചത്. വേനൽക്കാലങ്ങളിൽ കനത്ത പൊടിപലവും മഴക്കലങ്ങളിൽ ചെളിയും മൂലം പരിസര വാസികൾ ബുദ്ധിമുട്ടിലാണ്. പൊടി മൂലം പലർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും മഴയത്ത് ചെളിയിൽ കുഴഞ്ഞു കാൽനട പോലും ദുഷ്കരമാവുകയും അപകടങ്ങൾ ആവർത്തിക്കുകയും ചെയ്തിട്ടും അധികാരികൾ തിരിഞ്ഞു നോക്കുന്നില്ല എന്ന് യുവജന പ്രസ്ഥാനം ആരോപിക്കുന്നു. രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ് പൊതുജനം അനുഭവിക്കുന്നത് എന്നും ഇതിന് ശാശ്വതമായ പരിഹാരം എത്രയും വേഗം കാണണമെന്നും യുവജന പ്രസ്ഥാനം ആവശ്യപ്പെടുന്നു. പ്രക്ഷോഭപരിപാടികളുടെ ആരംഭം എന്ന നിലയിൽ പഞ്ചായത്ത്‌ ഓഫീസുകൾക്കു മുന്നിൽ ചുണക്കര മാർ ബസ്സേലിയോസ്‌ ഗ്രിഗോറിയോസ് യുവജന പ്രസ്ഥാനം പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചു. യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗം ശ്രീ മനു തമ്പാൻ നേതൃത്വം നൽകി.



2023-06-10 15:39:45
ആവേശ തിരയിളക്കി കോട്ടയത്തിന്റെ യുവത

[video width="368" height="656" mp4="https://ocymonline.org/news/wp-content/uploads/2023/06/WhatsApp-Video-2023-06-10-at-19.55.24.mp4"][/video] [video width="640" height="368" mp4="https://ocymonline.org/news/wp-content/uploads/2023/06/WhatsApp-Video-2023-06-10-at-19.56.17-1.mp4"][/video] മലങ്കര സഭയുടെ ഭരണ സിരാ കേന്ദ്രമായ കോട്ടയത്തിന്റെ മണ്ണിൽ ആവേശം വാനോളമുയർത്തി യുവജന പ്രസ്ഥാന അംഗങ്ങൾ പതാക ജാഥ സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനം ഭദ്രാസന വാർഷികത്തിനു മുന്നോടിയായി ആണ് പതാക ജാഥ സംഘടിപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞു പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അനുഗ്രഹീത ഭൂമിയായ പാമ്പാടി ദയറായിൽ നിന്നും ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി ആശീർവദിച്ചു ആരംഭിച്ച ജാഥ തോട്ടക്കാടും പുതുപ്പള്ളിയും ഞാലിയാം കുഴിയും കടന്നു ആറു മണിയോടെ സമ്മേളന നഗരിയായ മീനടം സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ എത്തിച്ചേർന്നു. നൂറു കണക്കിന് വാഹനങ്ങലും അനേകം യുവതീ യുവാക്കളും സ്ലീബാലംകൃത സുവർണ്ണ പതാകൾ വഹിച്ചു കൊണ്ട് ജാഥയിൽ പങ്കെടുത്തപ്പോൾ കോട്ടയം ഭദ്രാസനത്തിന്റെ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലായി. നാളെ ഉച്ചക്ക് ഒന്നരയോടെ ആരംഭിക്കുന്ന വാർഷിക സമ്മേളനത്തിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി, കാഞ്ഞിരപ്പള്ളി അതിരൂപത ബിഷപ് മാർ ജോസ് പുളിക്കൽ ശ്രീ ജോസ് അന്നക്കുട്ടി, ഫാ കെ എം സഖറിയ യുവജന പ്രസ്ഥാനം കേന്ദ്ര ജെനെറൽ സെക്രട്ടറി ഫാ വിജു ഏലിയാസ് വൈസ് പ്രസിഡന്റ് ഫാ ഷിജി കോശി, ട്രഷറർ പേൾ കണ്ണേത്ത്, തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. വാർഷിക സമ്മേളനങ്ങൾക്കു ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ അലക്സ് , ഭദ്രാസന ജനറൽ സെക്രട്ടറി ദീപു സെൽബി മറ്റു ഭദ്രാസന ഭാരവാഹികൾ നേതൃത്വം നൽകും



2023-06-10 15:11:18

കോട്ടയത്തെ ആവേശ കടലാക്കി യുവജന പ്രസ്ഥാനം പതാക റാലി.. കോട്ടയം : മലങ്കര സഭയുടെ ഭരണ സിരാകേന്ദ്രമായ കോട്ടയത്തിന്റെ മണ്ണിൽ ആവേശതിരകളുയർത്തി ഭദ്രാസന യുവജനപ്രസ്ഥാനം. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ കോട്ടയം ഭദ്രാസന വാർഷിക സമ്മേളനത്തിന് മുന്നോടിയായി പതാക റാലി സംഘടിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പരിശുദ്ധ പാമ്പാടി തിരുമേനി അന്ത്യവിശ്രമം കൊള്ളുന്ന പാമ്പാടി ദയറായിൽ നിന്നും ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ ദീയസ്ക്കോറോസ് തിരുമനസ്സ് കൊണ്ട് ആശിർവദിച്ചു ആരംഭിച്ച റാലി പുതുപ്പള്ളിയും തോട്ടക്കാടും കടന്ന് 6 മണിയോടെ സമ്മേളനനാഗരിയായ മീനടം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലേക്ക് എത്തിചേർന്നു. നാളെ ഉച്ചകഴിഞ്ഞു 1.30 ആരംഭിക്കുന്ന സമ്മേളനത്തിൽ അഭിവന്ദ്യ യൂഹാനോൻ മാർ ദീയസ്ക്കോറോസ്, കാഞ്ഞിരപ്പള്ളി അതിരൂപത ബിഷപ് മാർ ജോസ് പുളിക്കൽ ശ്രീ ജോസ് അന്നാക്കുട്ടി, ഫാ കെ എം സഖാറിയ ക്രൈസ്തവ യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ വിജു ഏലിയാസ് വൈസ് പ്രസിഡന്റ് ഫാ ഷിജി കോശി ട്രഷറർ പേൾ കണ്ണേത്ത് എന്നീ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. വാർഷിക സമ്മേളനത്തിന് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ അലക്സ്‌ ജനറൽ സെക്രട്ടറി ദീപു സെൽബി തുടങ്ങി ഭദ്രാസന കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകും  



2023-06-10 14:56:42
ആവേശകടലായി കോട്ടയം ഭദ്രാസന പതാക റാലി



2023-06-02 15:28:43

Marthoma Smruthi Arts Competion - 2023   യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ മാർത്തോമാ സ്മൃതി കലാ മത്സരങ്ങളുടെ തിരശീല ഉയരുകയായി . ദൈവം നമുക്കുതന്നിരിക്കുന്ന താലന്തുകളെ തിരിച്ചറിഞ്ഞു ആ കഴിവുകളെ പ്രകാശിപ്പിക്കുവാനുള്ള അവസരമാണ് മാർത്തോമാ സ്മൃതി കലാമത്സരങ്ങൾ .2023 ജൂൺ മാസം 10,17,24 എന്നീ തീയതികളിലായി രാവിലെ 9 മണി മുതൽ വിവിധ കലാമത്സരങ്ങൾ അരങ്ങേറുന്നതാണ്. ദൈവാലയത്തിലെ സൈന്റ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെടുന്ന വിവിധ കലാമത്സരങ്ങളിൽ പങ്കെടുത്തു വിജയം കൈവരിക്കുവാൻ ഇടവക ജനങ്ങളായ ഏവരെയും സസന്തോഷം ക്ഷണിക്കുന്നു . മത്സരത്തിൽ പങ്കെടുക്കുന്നതിനോടൊപ്പം പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമായി നിങ്ങളേവരുടെയും സാനിധ്യം പ്രതീക്ഷിക്കുന്നു. ഈ മത്സരങ്ങൾക്കുള്ള Registration Form OCYM കൗണ്ടറിൽ ലഭ്യമാണ്.   Media Desk,📣 OCYM - St George Orthodox Cathedral,Abu Dhabi, U.A.E



2023-06-02 10:46:21
മാൾട്ട സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ യുവജന പ്രസ്ഥാനം യൂണിറ്റ് ഉത്ഘാടനവും ലോക പരിസ്ഥിതി ദിനാചാരണവും.

മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയമായ മാൾട്ട സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ യുവജന പ്രസ്ഥാനം യൂണിറ്റ് ഉത്ഘാടവും ലോക പരിസ്ഥിതി ദിനാചാരണവും ജൂൺ 4 IST 8 PM നു നടക്കും. മലങ്കര സഭയുടെ UK-Europe, ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപോലീത്ത അധ്യക്ഷം വഹിക്കുന്ന സമ്മേളനം യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത ഉത്ഘാടനം ചെയ്യും. റവ. ഫാ. ഡോ. കെ എം ജോർജ് മുഖ്യ സന്ദേശം നൽകും



2023-06-02 10:11:21
സ്മാരക മന്ദിരം സമർപ്പിച്ചു : രാജർഷി സ്കൂളിന് ഒരു പൊൻതുവൽ..

സ്മാരക മന്ദിരം സമർപ്പിച്ചു : രാജർഷി സ്കൂളിന് ഒരു പൊൻതുവൽ.. വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിന് പുതുതായി നിർമ്മിച്ച ജോസഫ് മാർ പക്കോമിയോസ് സ്മാരക മന്ദിരം മലങ്കര ഓർത്തഡോക്സ് സഭ കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾ മാനേജറും തിരുവനന്തപുരം ഭദ്രാസന അധിപനുമായ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കൂദാശ കർമ്മം നിർവഹിച്ച് സ്കൂളിന് സമർപ്പിച്ചു. 1988-ൽ സഭയ്ക്കായി ഈ സ്ഥാപനം സ്വരുക്കൂട്ടിയ ദീർഘ ദർശിയായ പിതാവായിരുന്നു ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത എന്ന് തിരുമേനി അനുസ്മരിച്ചു . രാജേഷി മെമ്മോറിയൽ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി പുതുതായി നിർമ്മിച്ച കമാനം നാടമുറിച്ച് മാനേജർ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് ഗ്രിഗോറിയൻ സപ്തതി മന്ദിരം എന്ന നാമകരണo പ്രഖ്യാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ മത്തായി ഇടയനാൽ കോറെപ്പിസ്കോപ്പ, മട്ടന്മേൽ ഐസക്ക് കോർപ്പിസ്കോപ്പ, ഫാ.ജേകബ് കുര്യൻ,ഫാ. സൈമൺ ജോസഫ്, ഫാ. വി എ മാത്യൂസ് ,ഫാ. ഒ.ജെ ജേക്കബ്, ഫാ.മഹേഷ് തങ്കച്ചൻ , ഫാ. ബേസിൽ ജോർജജ്,ഫാ.സൂരജ് മത്തായി, ഫാ. ജോബി അലക്സ് , ഫാ ബെയ്സിൽ മണ്ണാർത്തിക്കുളം, ഫാ. ഫിലിപ്പ് കുര്യൻ,മാനേജ്മെന്റ് സ്കൂൾ കോഡിനേറ്റർ ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്, വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സോണിയ മുരുഗേഷൻ,വി.കെ വർഗ്ഗീസ് കണ്ടനാട്,പി.ഐ പൗലോസ് കുന്നേൽ,അലക്സാണ്ടർ കെ ജോൺ , പ്രിൻസ് ഏലിയാസ് , എബിൻ മത്തായി പൊന്നോടത്ത്, സി ഇ ഗീവർഗീസ് , ജോൺസൺ സി പി , റ്റി.എം. ജോസ് , ജെയ്സൺ പീറ്റർ ജോയ് , അഡ്വ സോണി കെ .പോൾ, മോൻസി ജോൺ , ഡോ.ജേക്കബ് ജോൺ, ഷേബ എം തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.



2023-06-02 10:07:15
നവീകരിച്ച വി. മദ്ബഹയിൽ പ്രഥമ ബലിയർപ്പണവും, ഓഫീസ് മുറികളുടെ ഉദ്ഘാടനവും പരി. കാതോലിക്ക ബാവ നിർവഹിച്ചു.

പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും ഇടവക മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മണ്ണൂക്കുന്ന് കത്തീഡ്രൽ ദേവാലയത്തിന്റെ നവീകരിച്ച വി. മദ്ബഹായിൽ പ്രഥമ ബലി അർപ്പിക്കുകയും ഒപ്പം കത്തീഡ്രലിൽ പരി. ബാവാ തിരുമേനിക്കും, അഭി. മെത്രാപ്പോലീത്തൻമാർക്കുമായിട്ടുള്ള നവീകരിച്ച വിശ്രമ മുറി മെത്രാപ്പോലീത്തൻ സ്യൂട്ട് ന്റെ ഉദ്ഘാടനവും, കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ നവീകരിച്ച ഓഫീസ് മുറിയുടെ ഉദ്ഘാടനവും പരി. ബാവ നിർവഹിക്കുകയുണ്ടായി. വികാരി റവ. ഫാ. റോബിൻ മർക്കോസ്, സഹ വികാരി റവ. ഫാ. സുബിൻ ആൻഡ്രൂസ്, ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോസ് തോമസ്, മുൻ സഹവികാരി റവ. ഫാ. ഡോ. ടി.പി. ഏലിയാസ്, കത്തീഡ്രൽ ട്രസ്റ്റിമാർ, സെക്രട്ടറി, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, യുവജനപ്രസ്ഥാന അംഗങ്ങൾ, മറ്റ് ആത്മീയ സംഘടനാ അംഗങ്ങളും, വിശ്വാസികളും പങ്കാളികളായി. യുവജനപ്രസ്ഥാനം സ്റ്റാളിൽ നിന്നും എണ്ണ,തിരി, മദ്ബഹ തിരി,കുന്തിരിക്കം, മുത്തുക്കുടകൾ, ധൂപക്കുറ്റി, സ്ലീബ, പ്രാർത്ഥനാ പുസ്തകങ്ങൾ, ആത്മീയ ലേഖനങ്ങൾ എന്നിവ ലഭിക്കുന്നതും കൂടാതെ പള്ളിയിലേക്കുള്ള വഴിപാട് സാധനങ്ങളുടെ ഓർഡറും സ്വീകരിക്കുന്നതാണ്. ഭദ്രാസന ജീവകാരുണ്യ പ്രസ്ഥാനമായ പ്രതിഭാ യൂണീറ്റിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന 100% ശുദ്ധവും, അഗ്മാർക്ക് മുദ്രയുള്ളതുമായ എല്ലാവിധ പ്രതിഭ കറി പൗഡറുകളും ലഭ്യമാണ് .



2023-06-02 09:01:16
വിദ്യാദീപം 2023 പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഊരമന ഗലീലാക്കുന്ന് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ യുവജന പ്രസ്ഥാനം

2023 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവങ്ങളുടെ ഭാഗമായി പള്ളിയുടെ സമീപമുള്ള   H. S. Ramamangalam   Govt. U. P. School Memuri   Govt. L. P. School Ooramana East   Govt. Higher Secondary School Ooramana  

എന്നീ സ്കൂളുകളിലെ ചുമതലപ്പെട്ടവർ കുറച്ച് പഠനോപകരണങ്ങളുടെ ആവശ്യം അറിയിച്ചപ്പോൾ നോട്ടുബുക്കുകൾ, ബാഗുകൾ, യൂണിഫോം, തുടങ്ങി ഓരോ സ്കൂളുകളിലെയും സാഹചര്യങ്ങൾ മനസ്സിലാക്കി നൂറോളം കുഞ്ഞുങ്ങൾക്ക് വിദ്യാദീപം 2023 പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ സാധിച്ചത് ദൈവകൃപകൊണ്ട് മാത്രമാണ്.